പ്രളയക്കെടുതി മുതലെടുത്ത് അമിതവില ഈടാക്കുന്നവർക്കെതിരെ നടപടി

ഇരിങ്ങാലക്കുട : പ്രളയക്കെടുതി മുതലെടുത്ത് ആവശ്യവസ്തുക്കൾക്ക് പൊതുവിപണിയിൽ അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാൻ എം എൽ എ പ്രൊഫ കെ യു അരുണന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ ഇന്ന് ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായി. താലൂക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും കടകൾ ഗ്യാസ് ഏജൻസി, പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുമെന്ന് മുകുന്ദപുരം തഹസിൽദാർ ഐ ജെ മധുസൂദനൻ പറഞ്ഞു.

പൂഴ്ത്തിവപ്പും അമിത വില ഈടാക്കുന്നതും ശ്രദ്ദയിൽ പെട്ടാൽ 04802825321 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസിൽ വിളിച്ച് പരാതി പറയാം. പച്ചക്കറികൾക്കും മറ്റും ഇരിങ്ങാലക്കുടയിൽ അമിത വില ഈടാക്കുന്നുവെന്നു നിരന്തരം പരാതികൾ ഉയർന്നിരുന്നു.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top