ഭീക്ഷണിയായി റോഡരികിലെ പുല്ല്

കാരുകുളങ്ങര : റോഡരികിലെ പുല്ല് കാടുപിടിച്ച നിലയിൽ വളർന്ന് വരുന്നത് യഥാസമയം നീക്കം ചെയ്യാത്തതിനാൽ കാൽനടക്കാർക്കും വാഹങ്ങൾക്കും ഭീക്ഷണിയാക്കുന്നു. നഗരസഭാ വാർഡ് 31 ൽ ഉൾപ്പെടുന്ന കാരുകുളങ്ങര ക്ഷേത്രത്തിനു മുന്നിലുടെയുള്ള കാരുകുളങ്ങര – മാപ്രാണം റോഡിലാണ് ഈ ദുരവസ്ഥ. എതിർ ദിശയിൽനിന്നു വലിയ ഒരു വാഹനം വന്നാൽ ഇറങ്ങിനടക്കാനുള്ള സ്ഥലംപോലുമില്ല ഇവിടെ.  അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറനയമാണ് അവർ സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഈ റോഡിന്‍റെ തുടക്കവും ഒടുക്കവും മറ്റു രണ്ടു വാർഡുകളിൽ പെടുന്നവയാണ്. എന്നാൽ ഇവിടെ കൃത്യമായ ഇടവേളകളിൽ പുല്ലുകൾ വെട്ടി വൃത്തിയാക്കാറുണ്ട്. തങ്ങളോടുള്ള മാത്രമുള്ള അവഗണനയിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

Leave a comment

Top