ഹരിപുരം ബണ്ട് പൊട്ടിയിട്ട് അഞ്ചു ദിവസം – ഇരുന്നൂറോളം വീടുകൾ ഇപ്പോഴും വെള്ളത്തിൽ

താണിശ്ശേരി : കാറളം പഞ്ചായത്തിലെ ഹരിപുരം കെ എൽ ഡി സി ബണ്ട് കവിഞ്ഞൊഴുകിയതിനെ തുടർന്ന് പൊട്ടുകയും സമീപപ്രദേശങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇരുന്നൂറോളം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. 4 വീടുകൾ തകർന്നിട്ടുണ്ട് ചൊവ്വാഴ്ച്ച ഉച്ചയായിട്ടും ബണ്ട് പൊട്ടി വെള്ളം ഒഴുകി കൊണ്ടിരിക്കുകയാണ്. ഇതേവരെ ഇവിടേക്ക് രക്ഷാപ്രവർത്തനങ്ങളൊന്നും എത്തിയീട്ടില്ല. വെള്ളം ഉയർന്നു നിൽക്കുന്നതിനാൽ ബണ്ട് പുനർനിർമ്മിക്കാൻ സാധിക്കുന്നില്ല. ഇവിടെ നിന്നുള്ള വെള്ളം ഇരിങ്ങാലക്കുട നഗരസഭ അതിർത്തിയായ പൂച്ചക്കുളം വരെയെത്തി.

ഈ ഭാഗത്തെ ആയിരത്തോളം പേർ തരണനെല്ലൂർ കോളേജ്, വെള്ളാനി എസ് എൻ ഡി പി ഹാൾ, നാഷണൽ സ്കൂൾ എന്നി ക്യാമ്പുകളിലാണ്. ആഗസ്റ്റ് 15 വൈകുനേരം 7 മണി മുതൽ ബണ്ട് പൊട്ടി വെള്ളമുയരുകയും 16-ാം തിയ്യതി 4 മണിയാകുന്നതോടെ ഈ ഭാഗം പൂർണ്ണമായി വെള്ളത്തിലാകുകയും ചെയ്തു.

കല്ലട റോഡ് മുതൽ മച്ച് സെന്റർ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗമാണ് പൂർണ്ണമായി വെള്ളത്തിലായത്. വെള്ളമുയർന്നപ്പോൾ തന്നെ മച്ച് സെന്ററിലെ ടി എം ജെ ഹാളിൽ അഭയാർത്ഥി ക്യാമ്പ് തുറന്നിരുന്നു. എന്നാൽ ഇവിടെയും വെള്ളം കേറിയതിനെ തുടർന്ന് ക്യാമ്പ് ഡോളേഴ്‌സ് ചർച്ചിലേക്ക് മാറ്റുകയും പിന്നീട് നാഷണൽ സ്കൂളിലേക്കി മാറ്റുകയും ചെയ്തു.

Leave a comment

  • 107
  •  
  •  
  •  
  •  
  •  
  •  
  •  
Top