ബസ് സർവീസ്സുകൾ ഇരിങ്ങാലക്കുടയിൽനിന്നും ഭാഗികമായി ഓടിത്തുടങ്ങി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : ദിവസങ്ങളായി മുടങ്ങികിടന്നിരുന്ന ബസ് സർവീസ്സുകൾ ഇരിങ്ങാലക്കുടയിൽനിന്നും ഭാഗികമായി ഓടിത്തുടങ്ങി. റോഡുകളിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെയാണ് പ്രധാന റൂട്ടുകളിൽ ബസ് ഓടിത്തുടങ്ങിയത്. കൊടകര , ചാലക്കുടി ഭാഗങ്ങളിലേക്കു തിങ്കളാഴ്ച രാവിലെ മുതൽ സർവീസ്സുകൾ ഓടുന്നുണ്ട്. കൊടുങ്ങല്ലൂർ തൃശൂർ ഭാഗത്തേക്ക് 11 മണി മുതൽ ചില ബസ്സുകൾ സർവീസ് നടത്തിത്തുടങ്ങി . മാള, ആമ്പല്ലൂർ, കാട്ടൂർ, തൃപ്രയാർ, മൂന്നുപീടിക, കാറളം എന്നിവടങ്ങളിലേക്കു റോഡുകളിൽ ഇപ്പോളും വെള്ളക്കെട്ട് ഉള്ളതുകൊണ്ട് ബസ്സുകൾ ഓടുന്നില്ല.

ഇരിങ്ങാലക്കുടയിൽ നിന്നും കെ എസ് ആർ ടി സി ദിർഘദൂര സർവീസ്സുകൾക്കായി 4 ഫാസ്റ്റ്, 4 സൂപ്പർ ഫാസ്റ്റ് ബസ്സുകളും , 3 ഓർഡിനറി സർവീസ്സുകളും നടത്തുന്നുണ്ട് . ചിലയിടങ്ങളിൽ റോഡുകൾ പൂർണ്ണമായും തകർന്നുപോയിട്ടുണ്ട്. പാലങ്ങൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പക്ഷെ യാത്രക്കാർ കുറവാണ്.

Leave a comment

  • 132
  •  
  •  
  •  
  •  
  •  
  •  
  •  
Top