വെള്ളം നിറഞ്ഞ റോഡുകൾ എല്ലാം സഞ്ചാരയോഗമാക്കുന്നു

ഇരിങ്ങാലക്കുട : പ്രളയത്തിൽ മുങ്ങിപ്പോയ ഇരിങ്ങാലക്കുടയിലെ പ്രധാന റോഡുകൾ എല്ലാം ഞായറാഴ്ച വെള്ളം ഇറങ്ങിയതോടെ സഞ്ചാരയോഗ്യമാക്കുന്നു. 3 ദിവസമായി ഗതാഗതം തടസ്സപ്പെട്ട പോട്ട- ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ തൊമ്മാന പാടത്ത് ഞായറാഴ്ച രാവിലെ മുതൽ വാങ്ങൽ ഓടിത്തുടങ്ങി, ഇവിടെ വെള്ളം റോഡിൽനിന്നും പൂർണ്ണമായി ഒഴിഞ്ഞുമാറി. ഇരിങ്ങാലക്കുട തൃശൂർ റോഡിലും ഞായറാഴ്ച വൈകിട്ടോടെ ഗതാഗതം പൂർവസ്ഥിതിയിലാകാൻ സാദ്ധ്യതകൾ ഉണ്ട്. മഴ ഇല്ലാതായതും ആശ്വാസം ഉണ്ടാക്കുന്നുണ്ട്. എന്നാൽ വെള്ളക്കെട്ടുമൂലം വേഡുകൾ മുങ്ങിയിടെത്തെല്ലാം വെള്ളം പതിയെ താഴുന്നുള്ളു. അതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർ മാറിത്തുടങ്ങിയിട്ടില്ല.

Leave a comment

  • 153
  •  
  •  
  •  
  •  
  •  
  •  
  •  
Top