ഇരിങ്ങാലക്കുടയിൽ പെട്രോൾ ലഭ്യമായി തുടങ്ങി

ഇരിങ്ങാലക്കുട : നാലുദിവസത്തെ ഇടവേളക്കു ശേഷം ഇരിങ്ങാലക്കുടയിൽ പെട്രോൾ ലഭ്യമായി തുടങ്ങി . മൂന്നുപീടിക റോഡിലെ എച്ച് പി ഡീലറായ നക്കര പെട്രോളിയത്തിലാണ് ഞായറാഴ്ച ഉച്ച മുതൽ പെട്രോളും ഡീസലും കിട്ടിത്തുടങ്ങിയത്. 100 രൂപയ്ക്കു മാത്രമേ പെട്രോൾ നിയന്ത്രിച്ചു നൽക്കുന്നുള്ളു. ഇന്ധനം ഇവിടെ കിട്ടുമെന്ന് അറിഞ്ഞു ജനം കൂട്ടത്തോടെ കുപ്പികളുമായി എത്തിയതോടെ നീണ്ട വരികൾ ഇവിടെ രൂപപ്പെട്ടു. പോലീസ് തിരക്ക് നിയന്ത്രിക്കാൻ ഇവിടെ എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇന്ധനം നിറക്കാൻ സൗകര്യം ഇവിടെ ഏർപ്പാടാക്കിയിരുന്നു. തിങ്കളാഴ്ചയോടെ എല്ലാ പമ്പുകളിലും സാധാരണ പോലെ ഇന്ധന വിതരണം ആരംഭിക്കുമെന്ന് അറിയുന്നു.

Leave a comment

  • 209
  •  
  •  
  •  
  •  
  •  
  •  
Top