ഇരിങ്ങാലക്കുടയുടെ താഴ്ന്ന ഭാഗങ്ങളിൽ ഇപ്പോളും വെള്ളം കയറിക്കൊണ്ടിരിക്കുന്നു

ഇരിങ്ങാലക്കുട : ശനിയാഴ്ച മഴ കുറഞ്ഞെങ്കിലും ഇപ്പോളും ഇരിങ്ങാലക്കുടയുടെ താഴ്ന്ന പ്രദേശങ്ങളായ പൂച്ചക്കുളം, ചേലൂർ, കണ്ടേശ്വരം, എടക്കുളം, കാട്ടുങ്ങച്ചിറ, അവിട്ടത്തൂർ , തൊമ്മാന, വല്ലക്കുന്ന്, താഴെക്കാട്, അനരുളി, മുരിയാട്, ആനന്ദപുരം കാറളം, കരുവന്നൂർ, എന്നിവടങ്ങളിൽ ഇപ്പോളും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. മഴ വെള്ളത്തിനൊപ്പം തോടുകൾ കരകവിഞ്ഞു ഒഴുകുന്നതും വീടുകളില്ലേക്ക് വെള്ളം കയറുന്നതിനു കരണമാകുന്നുണ്ട്.

ഇരിങ്ങാലക്കുട ചാലക്കുടി റോഡ് തൊമ്മാന പാടത്തു വെള്ളം കയറിയതുമൂലം രണ്ടാം ദിവസവും ഗതാഗതം തടസപ്പെട്ടിരിക്കുന്നു. വലിയ വാഹങ്ങൾ ഇതുവഴി പോകുന്നുണ്ട്. വല്ലക്കുന്ന് നെല്ലായി റോഡ് , അമത്തിക്കുഴി പാലം സമീപം. ഗതാഗതം തടസപ്പെട്ടിരിക്കുന്നു. ഇതിനു സമീപം പോകുന്ന റെയിൽവേ ലൈനിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കുത്തിയൊലിച്ചു വന്ന മഴവെള്ളത്തിൽ റെയിൽവേ ലൈനിന്റെ മണ്ണെല്ലാം ഒലിച്ചുപോയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയ സഹോദരിയെ രക്ഷിക്കാൻ പോയി വെള്ളാഞ്ചിറയിൽ വച്ച് കാണാതായ വല്ലക്കുന്ന് സ്വദേശിയായ യുവാവിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടുകിട്ടി. ജെയ്‌മി (27 ) യാണ് വെള്ളത്തിൽ കെട്ടുവഞ്ചിയിൽനിന്നും വീണ് മരിച്ചത്.

Leave a comment

  • 103
  •  
  •  
  •  
  •  
  •  
  •  
Top