ചരിത്രത്തിലാദ്യമായി തൊമ്മാന കെ എൽ ഡി സി ബണ്ട് പ്രളയത്തിൽ മുങ്ങി


തൊമ്മാന :
കാൽനൂറ്റാണ്ടിനുള്ളിൽ ആദ്യമായി പ്രളയത്തിൽ തൊമ്മാന കോൾപാടത്തെ കെ എൽ ഡി സി ബണ്ട് പൂർണ്ണമായി മുങ്ങി. ബണ്ട് ആരംഭിക്കുന്ന ഇരിങ്ങാലക്കുട പോട്ട സംസ്ഥാന പാത കടന്നുപോകുന്നിടത്തെ പാലത്തിനു സമാന്തരമായുള്ള ബണ്ട് വ്യാഴാഴ്ച്ച ഉച്ചയോടെ പൂർണ്ണമായും വെള്ളത്തിനടിയിലാവുകയായിരുന്നു. ഇതോടെ തൊമ്മനയിൽ നിന്ന് കോന്തിപുലത്തേക്കുള്ള ബണ്ടിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാറുള്ള മുരിയാട് കായൽ മേഖലയിൽ കെ എൽ ഡി സി ബണ്ട് പൂർണ്ണമായി വെള്ളത്തിനടിയിലാകുന്നത് ആദ്യമായാണ്

Leave a comment

  • 46
  •  
  •  
  •  
  •  
  •  
  •  
  •  
Top