പ്രളയക്കെടുതി : ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഇന്ന് നടത്തിയത് ഏഴു ഷെഡ്യൂളുകൾ മാത്രം

ഇരിങ്ങാലക്കുട :  കേരളത്തിലെ പല ഭാഗത്തേക്കായി 24 ഷെഡ്യൂളുകൾ നടത്തുന്ന ഇരിങ്ങാലക്കുട കെ എസ് ആർ ടി സി രൂക്ഷമായ പ്രളയക്കെടുതി മൂലം വ്യാഴാഴ്ച നടത്തിയത് 7 ഷെഡ്യൂളുകൾ മാത്രം. തെക്കൻ ജില്ലകളിലേക്ക് സർവ്വിസ് പോയ പല ബസുകളും ആ മേഖലയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇതിനു പുറമെ ഡെപ്യൂട്ടി കളക്ടറുടെ ആവശ്യപ്രകാരം മൂന്ന് ബസുകൾ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള റെസ്ക്യൂ സർവ്വീസിനായി വിട്ടു നൽകിയതായി ഇരിങ്ങാലക്കുട കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ വി വി ഷാജി ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

കോഴിക്കോട്,പാലക്കാട്, വൈറ്റില, ചോറ്റാനിക്കര, കോതമംഗലം, മുണ്ടക്കയം ,കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര സർവ്വീസുകളാണ് പ്രളയം മൂലം ഓടാനാവാതെ സർവ്വിസ് നിർത്തിയത്. തൃശൂർ , കൊടുങ്ങലൂർ, ചാലക്കുടി എന്നി മേഖലകളിലേക്കുള്ള പല സ്വകാര്യ ബസുകളും ഉച്ചയോടുകൂടി സർവ്വിസ് നിർത്തിയീട്ടുണ്ട് . കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്.

Leave a comment

1093total visits,2visits today

  • 31
  •  
  •  
  •  
  •  
  •  
  •  
  •  
Top