ജവാന്മാരെ ആദരിച്ച് വിമല സെൻട്രൽ സ്കൂളിൽ വ്യത്യസ്തമായ സ്വാതന്ത്ര്യ ദിനാഘോഷം

താണിശ്ശേരി : ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പുതുമയുള്ളതാക്കി താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂളിലെ വിദ്യാർത്ഥികളുടെ പിതാക്കന്മാരോ പിതാമഹന്മാരോ ആയിട്ടുള്ള ആർമി, നേവി, എയർ ഫോഴ്‌സ്‌ എന്നിവയിൽ സേവനം അനുഷ്ടിച്ചിട്ടുള്ളവരെ ആദരിച്ചു കൊണ്ടായിരുന്നു സ്വതന്ത്ര്യദിനത്തിന്റെ കാതലായ സന്ദേശം വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്. പി ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി ധീര സൈനികരെ പൊന്നാട അണിയിക്കുകയും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി ഉപഹാരം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
  •  
Top