നെടുമ്പുര മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം

കാട്ടൂര്‍ : നെടുമ്പുര മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്‍റെ 72ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി ആലാഉല്ലാഹ് മദ്റസ അങ്കണത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങിന് മഹല്ല് പ്രസിഡന്‍റ് പി കെ സലീം മാസ്റ്റര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് വി സിദ്ദീഖ് അഹ്സനി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അഡ്വ ബദറുദ്ദീന്‍ അഹ്മദ്, കെ എ അബ്ദുല്‍ മജീദ്, തുടങ്ങിയവര്‍ സംസാരിച്ചു. മഹല്ല് കമ്മറ്റി അംഗങ്ങളായ എം എ സെയ്ദ് മുഹമ്മദ്,പി കെ അഹ്മദ്, പി എ ഹബീബ് ഹാജി, സി കെ നസീര്‍, കെ കെ ഷെഹീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
  •  
Top