കർക്കിടകവാവിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണത്തിനു തിരക്ക്

എടതിരിഞ്ഞി : കർക്കിടകവാവിൽ പിതൃസ്മരണയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തുവാനായി എത്തിച്ചേർന്നത് ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശക്ഷേത്രങ്ങളിലും രാവിലെ മുതൽ തിരക്കിന് കാരണമായി. എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിൽ പുലർച്ചെ 5 മണി മുതൽ ബലിദർപ്പണത്തിനുള്ള വിപുലമായ സൗകര്യം ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ മുഖ്യകാർമ്മികത്വം വഹിച്ചു.ബലി ദർപ്പണത്തിനെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും ചുക്ക് കാപ്പി വിതരണം ചെയ്തു. ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലും രാവിലെ മുതൽ തിരക്കനുഭവപ്പെട്ടിരുന്നു.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
Top