ചെമ്മണ്ട കനാൽപാലം ഭാഗത്ത് അടിഞ്ഞുകൂടിയ ചണ്ടി ഉടൻ നീക്കം ചെയ്യണമെന്ന് കോൺഗ്രസ്സ് സേവാദൾ

കാറളം : ചെമ്മണ്ട – കാറളം റോഡിൽ ചെമ്മണ്ട കനാൽപാലത്തിന്റെ അടിഭാഗത്ത് 10 അടിയോളം ചണ്ടികളും പുൽക്കൂട്ടങ്ങളും അടിഞ്ഞുകൂടിയത് ഉടൻ നീക്കം ചെയ്യണമെന്ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കോൺഗ്രസ്സ് സേവാദൾ വൈസ് ചെയർമാൻ ഷിയാസ് പാളയംകോട് ആവശ്യപ്പെട്ടു.

മാലിന്യ വസ്തുക്കളും മറ്റും അടിഞ്ഞുകൂടിയതു മൂലം സമീപത്തുള്ള വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറുകയും സമീപവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന ഒരു അവസ്ഥ ഒഴിവാക്കുന്നതിനും വേണ്ടി ഉടനടി ഇവ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുട ആർ ഡി ഒ നോട് കോൺഗ്രസ്സ് സേവാദൾ ആവശ്യപ്പെട്ടു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top