കേരള പ്രദേശ് ഗാന്ധിദർശൻ ക്വിറ്റ് ഇന്ത്യ സമരജ്വാല തെളിയിച്ചു

ഇരിങ്ങാലക്കുട : കേരള പ്രദേശ് ഗാന്ധിദർശൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗസ്റ്റ് ഹൗസിനു മുന്നിലുള്ള ഗാന്ധിപ്രതിമയ്ക്ക് മുൻപിൽ ക്വിറ്റ് ഇന്ത്യ സമരജ്വാല തെളിയിച്ചു. സീനിയർ കോൺഗ്രസ്സ് നേതാവ് എൻ എം ബാലകൃഷ്‌ണൻ ചടങ്ങ് ഉദ്‌ഘാടനം നിർവ്വഹിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻ ജില്ലാ ചെയർമാൻ അഡ്വ. എം എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി വി ജോൺസൺ, കേരള പ്രദേശ് ഗാന്ധിദർശൻ ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് തറയിൽ, ജനറൽ സെക്രട്ടറി അഡ്വ. ശ്യാം, ഇ എസ് ബാബു, അരുൺജിത്ത്, വിനോദ് പുള്ളിൽ, ടി ജി പ്രസന്ന, അസറുദ്ധിൻ , ഷിയാസ് പാളയംകോട്ട്, ഷെല്ലി മുട്ടത്ത്, കിരൺ പി എസ് എന്നിവർ നേതൃത്വം നൽകി

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top