സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യാൻ എത്തിയാളേ പിടികൂടി

കാട്ടൂർ : വിദ്യാർത്ഥികൾക്ക് വിൽപ്പനക്കായി കൊണ്ട് വന്ന പതിനഞ്ചോളം പാക്കറ്റ് കഞ്ചാവുമായി യുവാവിനെ കാട്ടൂർ പോലീസ് പിടികൂടി . തളിക്കുളം കൈതക്കൽ കോളനിയിൽ പുതിയ വീട്ടിൽ അബു താഹിർ (20) നെയാണ് എസ് ഐ ബൈജുവി ന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പറയൻകടവ് റോഡിൽ വെച്ച് പിടികൂടിയത്. പ്രധാനമായും സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുകൊണ്ട് 500 രൂപയുടെ ചെറിയ പൊതികളായാണ് പ്രതി കഞ്ചാവ് വിതരണം ചെയ്തിരുന്നത്. അഡിഷണൽ സബ് ഇൻസ്‌പെക്ടർ ബസന്ത്, സീനിയർ സി പി ഓ നൗഷാദ്, സി പി ഓ മാരായ റെജിൻ, സുബാഷ്, നിഖിൽ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top