വെളളാങ്കല്ലൂർ സ്വദേശി ദമ്മാമിൽ മരണപ്പെട്ടു

വെളളാങ്കല്ലൂർ : സൗദി റഹീമയിലെ താമസസ്ഥലത്ത് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരിക്കേ ഹൃദയാഘാതം മൂലം വെള്ളാങ്കല്ലൂർ സ്വദേശി പരേതനായ കുരിയാപ്പിള്ളി കുഞ്ഞിമൊയ്തീൻ മകൻ നാസർ (48) അന്തരിച്ചു. 24 വർഷമായി സൗദിയിലുള്ള നാസർ സൗദി കിഴക്കൻ പ്രവിശ്യയിലെ റഹീമ ഇൻഡസ്ട്രിയൽ ഏരിയയിൽ ബക്കാല നടത്തുകയായിരുന്നു. ജൂലായ് 10ന് ഉണ്ടായ അപകടത്തിൽ കൂടെ റൂമിലുണ്ടായിരുന്ന ബന്ധുവായ തൃശൂർ മതിലകം എമ്മാട് സ്വദേശി ബനീഷിനോപ്പം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 9.30 ന് ദമ്മാം മെഡിക്കൽ ടവറിൽ വെച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ മൂന്ന് വർഷം മുമ്പ് വെള്ളാങ്കല്ലൂർ റജിസ്ട്രർ ഓഫീസിന് സമീപം ആപ്പിൾ ബസാർ എന്ന സ്ഥലത്ത് പത്ത് സെന്റ് ഭൂമി നാസർ വാങ്ങി സ്വന്തമായി നിർമ്മിച്ച് വഖഫ് ചെയ്ത പള്ളിയാണ് മസ്ജിദ് നൂർ. ബീവാത്തു മാതാവും. ഹസീന ഭാര്യയുമാണ്. മകൻ സൽമാൻ (11). മൂത്ത മകൻ സൈദ് നേരത്തേ മരണപ്പെട്ടിരുന്നു

Leave a comment

  • 110
  •  
  •  
  •  
  •  
  •  
  •  
Top