കേരള സംഗീത നാടക അക്കദമി കഥാപ്രസംഗ മഹോത്സവം ആഗസ്റ്റ് 11 മുതൽ 15 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമി “കഥകളി സാദരം” കഥാപ്രസംഗ മഹോത്സവം നൂറ്റൊന്നംഗസഭ ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ആഗസ്റ്റ് 11 മുതൽ 15 വരെ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രഗൽഭരായ കഥപ്രസംഗ കലാകാരൻമാർ പങ്കെടുക്കുന്ന ഈ പരിപാടി പ്രൊഫ. കെ യു അരുണൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും. ഇടക്കാലത്ത് നഷ്ടപ്പെട്ടുപോയ കഥാപ്രസംഗമെന്ന കലാരൂപത്തിന്‍റെ പാരമ്പര്യ ഊർജ്ജം വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അക്കാദമി ഈ കഥാപ്രസംഗ മഹോത്സവം കേരളത്തിൽ തിരുവനന്തപുരം, ഇരിങ്ങാലക്കുട, കണ്ണൂർ എന്നിവിടങ്ങളിലായി 27 കഥാപ്രസംഗങ്ങൾ അവതരിപ്പിക്കുന്നത്.

ആഗസ്റ്റ് 11-ാം തിയ്യതി 6:30 ന് ഹർഷകുമാർ അവതരിപ്പിക്കുന്ന കാട്ടുകടന്നൽ, 12-ാം തിയ്യതി 6 മണിക്ക് നീനു രാജീവിന്‍റെ കണ്ണകി, 6 :30 ന് എം ആർ പയ്യട്ടം അവതരിപ്പിക്കുന്ന ആടുജീവിതം.13 ന് 6 മണിക്ക് ലക്ഷ്മി ഗോപാൽപിള്ളയുടെ ഒരു ശപഥത്തിന്‍റെ മാറ്റൊലി, 6:30 ന് മൈലം സിസ്റ്റേഴ്സിന്‍റെ പെരിയാറിന്‍റെ തീരം. 14-ാം തിയ്യതി 6 മണിക്ക് അനുവൃത സൂരജിന്‍റെ നേത്രി എന്ന പെൺകുട്ടി , 6:30 ന് പുളിമാത്ത് ശ്രീകുമാറിന്‍റെ യക്ഷി. 15-ാം തിയ്യതി 6 മണിക്ക് അഭിരാമി ബിജുവിന്‍റെ അരങ്ങിലെ നക്ഷത്രം, 6:30 ന് ചിറക്കര സലിംകുമാറിന്‍റെ ചാൾസിന്‍റെ പ്രതിമ എന്നിവയാണ് കഥാപ്രസംഗങ്ങൾ.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top