എ.ഐ.വൈ.എഫ് സ്വാതന്ത്ര്യ സംരക്ഷണ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : എ.ഐ.വൈ.എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “അടിമത്വമല്ല സ്വാതന്ത്ര്യം, പോരാട്ടമാണ് ജീവിതം.” എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ്15 ന് മണ്ഡലകേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന “സമരസാക്ഷ്യം” ത്തിന്‍റെ പ്രചരണാർത്ഥം തൃശ്ശൂർ ജില്ലയിൽ നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ ജാഥയുടെ തെക്കൻ മേഖലാ ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ കെ പി സന്ദീപ്, വെെസ് ക്യാപ്റ്റൻ വി കെ അനീഷ്, മേനേജർ പ്രസാദ് പാറേരി, ജാഥ അംഗവും എ ഐ എസ് എഫ് ജില്ലാ പ്രസിഡൻ്റുമായ എൻ കെ സനൽകുമാർ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ചിന്നു ചന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്‍റ് എ.എസ്. ബിനോയ് , സെക്രട്ടറി വി.ആർ.രമേഷ്, സുധീർദാസ് എന്നിവർ വളവനങ്ങാടി, കാറളം സെൻ്റർ, ഇരിങ്ങാലക്കുട ബസ്റ്റാൻ്റ് പരിസരം, കൊമ്പൊടിഞ്ഞാമാക്കൽ എന്നി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

നൂറുകണക്കിന് യുവാക്കളുടെ സ്വീകരണമേറ്റുവാങ്ങിയ ജാഥ നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മണ്ഡലത്തിൽ ജാഥ പ്രയാണം നടത്തി. ജാഥ സ്വീകരണത്തിന് വിവിധ കേന്ദ്രത്തില്‍ എ ഐ വൈ എഫ് നേതാക്കളായ വിബിൻ, കണ്ണൻ, വിഷ്ണു, പ്രസൂൺ, സിദ്ധി, സതീഷ്, അരുൺ, അഖിൽ, ശ്യാം, മിഥുൻ എന്നിവർ നേതൃത്വം നൽകി. ആഗസ്റ്റ് 15 ന്, ഇരിങ്ങാലക്കുട മണ്ഡലത്തിലെ “സമര സാക്ഷ്യം” കാട്ടൂരിൽ യുവജന റാലിയോടെ സംഘടിപ്പിക്കും.

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  
Top