സെന്‍റ് ജോസഫ്സ് കോളേജില്‍ പുതിയ ബിവോക് കോഴ്സുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജില്‍ യുജിസിയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ള എയ്‌ഡഡ്‌ ബിവോക് ബിരുദ കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപ്ലൈഡ് മൈക്രോബയോളജി ആൻഡ് ഫോറന്‍സിക് സയന്‍സ്, മലയാളം ആൻഡ് മാനുസ്ക്രിപ്റ്റ് മാനേജ്മെന്‍റ് എന്നിവയാണ് പുതിയ കോഴ്സുകൾ. മറ്റേതൊരു ഡിഗ്രി കോഴ്സുകള്‍ പോലെ തുടര്‍പഠന സാധ്യതകള്‍ നല്‍കുന്നതോടൊപ്പം നൂതനതൊഴില്‍ സാദ്ധ്യതകളില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക കൂടി ചെയ്യുന്നവയാണ് ഈ കോഴ്സുകള്‍.

ക്ലിനിക്കൽ, ജനറൽ, ഇൻഡസ്ട്രിയൽ, ഫോറൻസിക്ക് സയൻസ് മേഖലകളിൽ വിവിധ അവസരങ്ങൾ നൽകുന്ന കോഴ്‌സാണ് അപ്ലൈഡ് മൈക്രോബയോളജി ആൻഡ് ഫോറന്‍സിക് സയന്‍സ്. സയന്‍റിഫിക് ഇന്‍വെസ്റ്റിഗേഷന്‍റെ പ്രാധാന്യം ഏറിവരുന്ന ഇക്കാലത്ത് ഈ കോഴ്സ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.വിവിധ ഹോട്ടല്‍ മേഖലകള്‍, ആതുരശുശ്രൂഷ, റിസര്‍ച്ച്, തുടങ്ങി നിരവധി സാധ്യതകള്‍ ഇതിനുണ്ട്. മലയാളം എന്ന പരമ്പരാഗത കോഴ്സിനു നൂതന തൊഴിലവസരസാധ്യതകള്‍ ചേര്‍ത്താണ് മലയാളം ആൻഡ് മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ് എന്ന കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. പത്രപ്രവര്‍ത്തനം, മലയാളം ടൈപ്പിംഗ്, വിവര്‍ത്തനം തുടങ്ങിയ നിരവധി സാധ്യതകള്‍ക്കൊപ്പം പുരാരേഖകളുടെ ശാസ്‌ത്രീയപരിപാലനം കൂടിയും ഈ കോഴ്സിന്റെ ഭാഗമാണ്.

വി.എച്ച്. എസ്.സി, പ്ലസ് ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് അപ്ലൈഡ് മൈക്രോബയോളജി ആൻഡ് ഫോറന്‍സിക് സയന്‍സ് കോഴ്സിലേക്കും ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു, വി.എച്ച്. എസ്.സി. കഴിഞ്ഞവര്‍ക്ക് മലയാളം ആൻഡ് മാനുസ്ക്രിപ്റ്റ് മാനേജ്മെന്‍റ് എന്ന കോഴ്സിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ stjosephs.edu.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 13. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400741861

 

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top