നാലമ്പല തീർത്ഥാടകർക്ക് അപകടാവസ്ഥയിലായ കുട്ടംകുളം മതിൽ സുരക്ഷാഭീഷണി ഉയർത്തുന്നു

ഇരിങ്ങാലക്കുട : ഒന്ന് ചാരിനിന്നാൽ പോലും തകർന്നു വീഴുന്ന അവസ്ഥയിലുള്ള കൂടൽമാണിക്യം കുട്ടംകുളത്തിന്‍റെ മതിൽ ഇതുവഴി വരുന്ന നാലമ്പല തീർത്ഥാടകർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നു. അപകടാവസ്ഥയിലായ മതിലിനെ കുറിച്ച് ഇവിടെ അപായ സൂചന ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ലാത്തതിനാൽ അന്യദേശത്ത് നിന്ന് വരുന്ന ഭക്തജനങ്ങൾ കൗതുകത്തോടെ കുളം കാണുവാനായി മതിലിൽ ചാരി നോക്കുന്നതും അപകടത്തിന് സാധ്യത വർദ്ധിപ്പിക്കും. ഭക്തജനങ്ങൾ നടന്നു പോകുന്ന പ്രധാന വഴിയിൽ 100 മീറ്ററോളം റോഡിനോട് ചേർന്ന് നടപാതക്കരികിൽ അപകടകരമാം വിധം ചരിഞ്ഞു നിൽക്കുകയാണ് മതിൽ. ഉത്സവനാളുകളിൽ ചെയ്തപോലെ മതിലിനോട് ചേർന്നുള്ള നടവഴി അടച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ തിരക്ക് വർദ്ധിക്കുന്ന നാലമ്പല തീർത്ഥാടന ദിവസങ്ങളിൽ ഇത് വഴിയുള്ള യാത്ര അപകടസാധ്യത ഉള്ളതാക്കും.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top