‘ലയേഴ്സ് ഡൈസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : നടി ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിച്ച ഹിന്ദി ചിത്രമായ ‘ലയേഴ്സ് ഡൈസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 45 -ാമത്തെ ചിത്രമായി വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്‌ഷനിലെ ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. 2013 പുറത്തിറങ്ങിയ ചിത്രം മികച്ച നടിയ്ക്കും സിനിമാട്ടോഗ്രഫിയ്ക്കുള്ള ദേശീയ അവാർഡുകൾ നേടി. 29 ചിത്രങ്ങളെ പിന്തള്ളി മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞു. തൊഴിൽ അന്വേഷിച്ച് നഗരത്തിൽ ചേക്കേറിയ ഭർത്താവിനെ അന്വേഷിച്ച് കമലയെന്ന വീട്ടമ്മ നാലു വയസ്സുകാരി മകളോടൊപ്പം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. സമയം 104 മിനിറ്റ് .പ്രവേശനം സൗജന്യം.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
  •  
Top