തെരുവ് വിളക്കുകൾ കത്താത്തതിൽ തീ പന്തം കത്തിച്ച് പ്രതിഷേധം

മുരിയാട് : തെരുവ് വിളക്ക് കത്താത്തതിൽ മുരിയാട് പഞ്ചായത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തിര നോട്ടീസിന് കമ്മിറ്റിയിൽ അജണ്ടയാകത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ മെമ്പർമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോകുകയും തീ പന്തം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും തെരുവ് വിളക്കുകൾ മിഴയടഞ്ഞിട്ട് മാസങ്ങളായി. നേരം ഇരുട്ടയാൽ ജനം ഭീതിയിലാണ് തെരുവ് പട്ടികൾ പൊതുവഴികൾ കൈയടിക്കിയിരിക്കുന്നു, ഇഴജന്തുകളും കൂടിയാകുമ്പോൾ ജനത്തിന് പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയിൽ എത്രയും പെട്ടന്ന് തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടി എടുത്തിലെങ്കിൽ കോൺഗ്രസ്സ് മെമ്പർമാർ പഞ്ചായത്തിന് മുൻപിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗംഗാദേവി സുനിൽ, മോളി ജേക്കബ്, ജെസ്റ്റിൻ ജോർജ്ജ്, കെ.വൃന്ദകുമാരി, എം.കെ.കോരുക്കുട്ടി, ടെസ്സി ജോഷി എന്നിവർ സംസാരിച്ചു.

Leave a comment

  • 19
  •  
  •  
  •  
  •  
  •  
  •  
Top