ക്രൈസ്റ്റ് കോളേജിൽ നൂതന തൊഴിലധിഷ്ഠിത ബിരുദ കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ യു ജി സി അംഗീകൃത ബി വോക് കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. ബി വോക് ഇൻഫർമേഷൻ ടെക്‌നോളജി (ഐ ഒ ടി ഡാറ്റ സയൻസ്) ബി വോക് ഫുഡ് പ്രോസസ്സിംഗ് ടെക്‌നോളജി എന്നിവയാണ് പുതിയ കോഴ്‌സുകൾ.

ഐ ടി രംഗത്തെ പുതിയ മേഖലകളായ ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഡാറ്റ സയൻസ് എന്നിവയാണ് ബി വോക് ഇൻഫർമേഷൻ ടെക്‌നോളജി കോഴ്സിലെ പാഠ്യവിഷയങ്ങൾ. ഭക്ഷണപദാർത്ഥങ്ങളുടെ സംസ്ക്കരണവും വിപണനവും അടിസ്ഥാനപ്പെടുത്തിയീട്ടുള്ള ബി വോക് ഫുഡ് പ്രോസസ്സിംഗ് ടെക്‌നോളജിയും തൊഴിലധിഷ്ഠിത കോഴ്‌സാണ്. അടിസ്ഥാന യോഗ്യത പ്ലസ് ടൂ. വിശദവിവരങ്ങൾ കോളേജ് വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04802825258

Leave a comment

  • 98
  •  
  •  
  •  
  •  
  •  
  •  
  •  
Top