എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ സൗജന്യ മത്സര പരീക്ഷ പരിശീലനം

ഇരിങ്ങാലക്കുട : വിവിധ മത്സര പരീക്ഷകൾ ജയിച്ച് അനുയോജ്യമായ തൊഴിൽ നേടുന്നതിന് വേണ്ടി ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ വോക്കഷണൽ ഗൈഡൻസ് വിഭാഗം മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും 25 ദിവസവും നീണ്ടുനിൽക്കുന്ന രണ്ട് സൗജന്യ മത്സര പരീക്ഷ പരിശീലനം നടത്തുന്നു.

പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 4-ാം തിയതിക്കകം തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി നിശ്ചിത പ്രൊഫോർമയിൽ പേര് രജിസ്റ്റർ ചെയേണ്ടതാണ്. പഠിതാക്കളെ തെരഞ്ഞെടുക്കുമ്പോൾ സ്ക്രീനിംഗ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04872331016

Leave a comment

  • 22
  •  
  •  
  •  
  •  
  •  
  •  
  •  
Top