ഒന്നര നൂറ്റാണ്ടോളം കച്ചേരിപ്പറമ്പിൽ ബാർ അസോസിയേഷനായി പ്രവർത്തിച്ച കെട്ടിടം കൂടൽമാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞുകൊടുക്കുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്‍റെ സ്ഥലമായ കച്ചേരിപ്പറമ്പിൽ ഒന്നര നൂറ്റാണ്ടോളം ബാർ അസോസിയേഷനും എം എ സി ടി യുമായും വർത്തിച്ച കെട്ടിടം കൂടൽമാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കൊടുക്കുന്നു. കൂടൽമാണിക്യം ദേവസ്വത്തിന്‍റെ പുതിയ ഭരണസമിതി കച്ചേരി വളപ്പിലെ ഒഴിഞ്ഞ കെട്ടിടങ്ങൾ കൈവശമെടുത്ത് വാടകക്ക് നൽകി. ബാർ അസോസിയേഷനുമായി സംസാരിച്ച് പ്രസ്തുത കെട്ടിടം ഒഴിഞ്ഞു വാങ്ങാനും മജിസ്ട്രേറ്റ് കോടതി പ്രവർത്തിക്കുവോളം വക്കീലന്മാർക്കിരിക്കാൻ രണ്ടു മുറികൾ സജ്ജമാക്കുകയും ചെയ്തു. ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ കച്ചേരി വളപ്പിൽ ഒഴിയുന്ന കെട്ടിടത്തിന്റെ താക്കോൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് എം സി ചന്ദ്രഹാസൻ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോന് കൈമാറും.

വർഷങ്ങളോളം നീണ്ടുനിന്ന നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് 8 വർഷം മുൻപ് കച്ചേരിപ്പറമ്പ് കൂടൽമാണിക്യം ദേവസ്വത്തിന് പതിച്ചു നൽകിയത്. ഇതിനു ശേഷം മറ്റെല്ലാ കോടതികളും സിവിൽ സ്റ്റേഷനിലെ കോർട്ട് കോംപ്ലെക്സിലേക്ക് മാറിയെങ്കിലും മജിസ്‌ട്രേറ്റ് കോടതി ഇപ്പോഴും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് . കച്ചേരിപ്പറമ്പിൽ ദേവസ്വം വലിയ വികസന പദ്ധതികളാണ് വിഭാവനം ചെയുന്നത് അതിനാൽ മജിസ്‌ട്രേറ്റ് കോടതി ഇവിടെ നിന്ന് ഉടൻ മാറ്റണമെന്ന് കഴിഞ്ഞ ദിവസം ദേവസ്വം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
Top