ഐ സി ഡി എസ് ന്‍റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണം 1 മുതൽ 7 വരെ

ആളൂർ : പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ ആളൂർ പഞ്ചായത്ത് ഐ സി ഡി എസ് ന്‍റെ നേതൃത്വത്തിൽ ലോക മുലയൂട്ടൽ വാരാചരണ പരിപാടികൾ ആഗസ്ത് 1 മുതൽ 7 വരെ സംഘടിപ്പിക്കുന്നു .പഞ്ചായത്ത്തല ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നിർവ്വഹിച്ചു.  പഞ്ചായത്തിന്‍റെ വിവിധ വാർഡുകൾ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഐ സി ഡി എസ് സൂപ്പർ വൈസർ, അംഗൻവാടി ടീച്ചർമാർ എന്നിവർ ചേർന്ന് കിയോസ്‌ക്കുകൾ സ്ഥാപിച്ചു .. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി ജെ .നിക്സൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അംബിക ശിവദാസൻ, സി.ഡി.എസ് ചെയർപേഴ്സൺ രതി സുരേഷ്, എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് എ.ആർ.ഡേവിസ് സ്വാഗതവും സെക്രട്ടറി
പി.എസ്.ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top