കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്ററും ആധുനിക ലബോറട്ടറിയും പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതുതായി പണിതീര്‍ത്ത വാര്‍ഡിന്റേയും, നവീകരിച്ച ഓപ്പറേഷന്‍ തിയ്യറ്ററിന്റേയും, ശീതീകരിച്ച ഫാര്‍മസിയുടേയും, ഫീഡിംഗ് റൂമിന്റേയും, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ രണ്ടാംഘട്ടം ഉദ്ഘാടനവും 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആധുനീക ലബോറട്ടറിയുടെ ശിലാസ്ഥാപനവും കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മനോജ് വലിയപറമ്പില്‍ (പ്രസിഡന്റ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്), ഡോ. ബിന്ദു. (ഇന്‍ ചാര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തൃശ്ശൂര്‍) എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ.ഉദയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.കുമാരന്‍, അംഗങ്ങളായ ഷംല അസീസ്, രാജന്‍ കരവട്ട്, മിനി സത്യന്‍, അഡ്വ.കെ.എ.മനോഹരന്‍, മല്ലിക ചാത്തുകുട്ടി, കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ രമേഷ്, എന്‍.ബി പവിത്രന്‍, (സെക്രട്ടറി സി.പി.ഐ.എം കാട്ടൂര്‍ ലോക്കല്‍ കമ്മറ്റി), ബേബി എ.ജെ (സെക്രട്ടറി സി.പി.ഐ. കാട്ടൂര്‍ ലോക്കല്‍ കമ്മറ്റി) എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു. പി.എസ് വിജയന്‍ (അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്) പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വനജ ജയന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് സി നന്ദിയും പറഞ്ഞു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top