റോബോട്ടോ ദി സ്കൂൾ ഓഫ് റോബോട്ടിക്സിൽ NRI വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യത്തെ റോബോട്ടിക്‌സ് സ്ഥാപനമായ റോബോട്ടോ ദി സ്കൂൾ ഓഫ് റോബോട്ടിക്സിൽ എൻ ആർ ഐ വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. 4 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ അന്താരാഷ്ട്ര നിലവാരമുള്ള റോബോട്ടിക്‌സ് ക്ലാസ്സുകളിലൂടെ ഉല്ലാസത്തിന്റെയും വിജ്ഞാനത്തിന്റെയും ക്രിയേറ്റിവിറ്റിയുടേയും ലോകത്തിലേക്ക് നയിക്കുന്ന നാളെയുടെ സാങ്കേതിക വിദ്യയും വിജ്ഞാനവുമായ റോബോട്ടിക്ക് സയൻസ് ഇവിടെ റോബോട്ടുകളുടെ സഹായത്തോടെ പഠിപ്പിക്കുന്നു.

ഇതിലൂടെ കുട്ടികളെ റോബോട്ട് സാങ്കേതികതയെക്കുറിച്ച് അറിയുവാനും അവ പ്രവർത്തിപ്പിക്കുവാനും കൂടാതെ റോബോട്ടുകളെ നിർമ്മിക്കുവാനും പ്രാപ്തരാക്കുന്നതിനും സജ്ജരാക്കിതീർക്കുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ക്ലാസുകൾ ആഗസ്റ്റ് 20 നു മുൻപായി അവസാനിക്കും. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ വാട്ടർ അതോറിറ്റി ഓഫീസിനു സമീപമാണ് റോബോട്ടോ ദി സ്കൂൾ ഓഫ് റോബോട്ടിക്സ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്  7511178887

Leave a comment

  • 38
  •  
  •  
  •  
  •  
  •  
  •  
Top