ദേശീയ സംസ്ഥാന ഗെയിംസ് ടീമില്‍ അംഗങ്ങളായവര്‍ക്ക് അനുമോദനം

ഇരിങ്ങാലക്കുട : എസ് എന്‍ ഹയര്‍സെക്കന്റെറി സ്കൂളില്‍ നിന്നും ദേശിയ സ്കൂള്‍ ഗെയിംസിലേക്ക് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് വിഭാഗത്തില്‍ കേരളടീമില്‍ അംഗമായ ദേവനന്ദന്‍.എം.എസ്, സംസ്ഥാന സ്കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ തൃശ്ശൂര്‍ ജില്ലാ ടീമില്‍ അംഗങ്ങളായ നിനേഷ്, ജിതിന്‍ കൃഷ്ണ, അബിന്‍, ആസിഫ്, അബ്രാര്‍, അഭിഷേക് സത്യന്‍ എന്നിവരെ സ്‌കൂള്‍ മാനേജ്മെന്റ്, സ്റ്റാഫ്, പി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കറസ്പോണ്ടന്റ് മാനേജര്‍ പി.കെ.ഭരതന്‍ മാസ്റ്റര്‍, പി ടി എ പ്രസിഡന്റ്കെ .കെ.ബാബു, കെ.ജി.സുനിത, കെ.മായ, പി.എസ്.ബിജുന, പി.കെ.മിനി, ഒ.കെ.സിലോ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top