റോഡ് അറ്റകുറ്റപ്പണിക്ക് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ നഗരസഭ ആറു ലക്ഷം ചിലവാക്കുന്നതിനെതിരെ കൗൺസിലിൽ രൂക്ഷ വിമർശനം

ഇരിങ്ങാലക്കുട : ദൈനദിന ചിലവുകൾ നടത്തി കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്ന നഗരസഭ സണ്ണി സിൽക്‌സിനും, നവരത്നക്കും മുന്നിൽ ഇവർ കാന ഉയർത്തികെട്ടിയതു മൂലം വെള്ളക്കെട്ടിനാൽ തകർന്ന റോഡ് നഗരസഭ ഓൺ ഫണ്ടിൽ നിന്ന് ആറ് ലക്ഷം മുടക്കി അറ്റകുറ്റപണികൾ നടത്തുന്നു എന്ന ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാർത്ത കൗൺസിലിൽ ചർച്ചയാവുകയും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നഷ്ട പരിഹാരം വാങ്ങാതെ നഗരസഭ ചെയുന്ന ഈ പ്രവർത്തിക്കെതിരെ നഗരസഭയിൽ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം . സ്ഥാപനങ്ങളുടെ വഴിവിട്ട പ്രവർത്തനം മൂലം നശിച്ച റോഡ് പുനഃസ്ഥാപിക്കാൻ ചിലവാകുന്ന തുക പൂർണ്ണമായും അവരിൽ നിന്ന് തന്നെ മുൻകൂർ ഈടാക്കി അറ്റകുറ്റപണികൾ പൂർത്തിയാക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. ബി ജെ പി കൗൺസിലർമാരായ രമേശ് വാരിയർ , സന്തോഷ് ബോബൻ , സി പി എം കൗൺസിലർമാരായ ശിവകുമാർ, ഷിബിൻ സി പി ഐ കൗൺസിലർ എം സി രമണൻ എന്നിവരാണ് ഈ വിഷയം കൗൺസിലിൽ അവതരിപ്പിച്ചത്.

ആറു ലക്ഷം രൂപ നഗരസഭ ചിലവാക്കുന്നതിനെക്കുറിച്ച് കൗൺസിലർമാരായ തങ്ങൾ മാധ്യമവാർത്തയിലൂടെയാണ് അറിഞ്ഞതെന്നും ഇത് ശരിയായ നടപടിയല്ലെന്നും പറഞ്ഞു. കൗൺസിലിൽ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി സി വർഗ്ഗിസ് ഈ വാർത്ത ശരിയല്ലെന്ന നിലപാടെടുത്തു കൊണ്ട് മലക്കം മറിഞ്ഞു. എന്നാൽ ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് അറ്റകുറ്റപണികൾക്കുള്ള ചിലവ് നഗരസഭയാണ് വഹിക്കുന്നതെന്നും വ്യാപാര സ്ഥാപനങ്ങളോട് ചെലവ് വഹിക്കാൻ ആവശ്യപെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല എന്നും പറഞ്ഞത്. റോഡ് പി.ഡബ്ല്യു.ഡിയുടെ ആണെന്നും അറ്റകുറ്റപണികൾ നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്ന് നഗരസഭാ ചെയർപേഴ്സൺ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

എന്നാൽ ഈ റോഡ് തങ്ങളുടേതല്ലെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ച വിവരം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രേഖകൾ പരിശോധിച്ച റോഡ് നഗരസഭയുടെ കിഴിലാണെങ്കിൽ കാന ഉയർത്തികെട്ടിയ ഇരുവശമുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് അവ പൊളിച്ചു മാറ്റാൻ നോട്ടീസ് നല്കുന്ന കാര്യം ആലോചിക്കാമെന്നു നഗരസഭ ഒരുമാസം മുൻപ് പറഞ്ഞിരുന്നു എന്നാൽ സ്വാധീനങ്ങൾക്ക് വഴങ്ങി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാതെ നഗരസഭ ആറ് ലക്ഷം മുടക്കി റോഡ് ശരിയാക്കുന്നത്തിനെതിരെ കൗൺസിലിൽ വിമർശനം ഉയർന്നപ്പോൾ വാർത്ത നൽകിയതിനെതിരെ സംസാരിക്കാനാണ് ഭരണപക്ഷം താത്പര്യം കാട്ടിയത്. കുഴികൾ അടക്കാൻ വലിയ കരിങ്കൽ ചീളുകൾ ഇട്ടതുമൂലം ഇതുവഴിയുള്ള യാത്ര ഇപ്പോൾ കൂടുതൽ ദുഷ്ക്കരമായിരിക്കുകയാണെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ എടുക്കാൻ നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

related news : 
വ്യാപാര സ്ഥാപനങ്ങൾ കാന ഉയർത്തികെട്ടിയതു മൂലം തകർന്ന റോഡ് നഗരസഭ ആറ് ലക്ഷം ചിലവാക്കി അറ്റകുറ്റപണികൾ നടത്തുന്നു

വ്യാപാര സ്ഥാപനങ്ങൾ കാന ഉയർത്തികെട്ടിയതു മൂലം തകർന്ന റോഡ് ആരുടെതെന്ന് നഗരസഭയും പി.ഡബ്ല്യു.ഡിയും തമ്മിൽ തർക്കം : അറ്റകുറ്റപണികൾ വൈക്കുന്നതുമൂലം അപകടകെണിയായി തുടരുന്നു

 

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top