വിദ്യാർത്ഥികൾക്ക് കർക്കിടക ഔഷധകഞ്ഞി വിതരണം ചെയ്തു

പൊറത്തിശ്ശേരി : കർക്കിടകത്തിലെ ആരോഗ്യ പ്രാധാന്യം കണക്കിലെടുത്ത് ദഹന ശക്തി വർദ്ധിപ്പിക്കുക, രോഗ പ്രതിരോധശക്തി ഉയർത്തുക, ശരീര ബലം കൂട്ടുക എന്നി ഉദ്ദേശ്യത്തോടെ പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കർക്കിടക ഔഷധ കഞ്ഞി വിതരണം ചെയ്തു. ഫസ്റ്റ് അസിസ്റ്റന്റ് എം ബി ലിനി വിതരണോദ്‌ഘാടനം നിർവ്വഹിച്ചു.

വേനൽ ചൂടിൽ നിന്ന് വർഷത്തിലെ തണുപ്പിലേക്ക് മാറുന്നതോടെ ശരീരബലം കുറയുന്നതുവഴി ശരീരത്തിന്റെ പ്രതിരോധശേഷി വീണ്ടെടുക്കാൻ കർക്കിടക ഔഷധക്കഞ്ഞി പ്രധാനമാണ്. ഏതാനും ഔഷധങ്ങൾ ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. നവര, അരി, ഉലുവ, ആശാളി, ചുക്ക് അയമോദകം, ജീരകം, അമുക്കുരം, തിപ്പലി, ശതകുപ്പ, കരിംജീരകം, കക്കുംകായ, എന്നിവ പൊടിച്ച് കുറുന്തോട്ടി , ചെറൂള , മാവില, ഓരില, വയൽചുള്ളി, കരികുറിഞ്ഞി, നീലപ്പന, ആടലോടകം, തഴുതാമ, ചിറ്റരത്ത, ദേവതാരം, ഞെരിഞ്ഞിൽ, പതിമുഖം, ഇരട്ടിമധുരം, രാമച്ചം എന്നി പച്ചമരുന്നുകൾ ചേർത്തതാണ് ഔഷധകഞ്ഞി.

ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും, ശീലമായി മാറി കഴിഞ്ഞ ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ് കർക്കിടകത്തിലെ ഈ കർക്കിടക കഞ്ഞി. അദ്ധ്യാപകരായ എൻ പി രജനി, എ ജി അനിൽകുമാർ , കെ കെ ജോളി എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
Top