കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്ററും ആധുനിക ലബോറട്ടറിയും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതുതായി പണിതീർത്ത വാർഡിന്റെയും, നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ശീതികരിച്ച ഫാർമസി, ഫീഡിങ് റൂം, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ രണ്ടാം ഘട്ടത്തിന്റെ ഉദ്‌ഘാടനവും ആധുനിക ലബോറട്ടറി ശിലാസ്ഥാപനവും ആഗസ്റ്റ് 1ന് പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എം എൽ എ നിർവ്വഹിക്കും . ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌കുമാർ അദ്ധ്യക്ഷത വഹിക്കും.

കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുഹിത എന്നിവർ മുഖ്യാതിഥികളായിരിയ്ക്കും. ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇരിങ്ങാലക്കുട പത്രസമ്മേളനത്തിൽ വി എ മനോജ്‌കുമാർ പറഞ്ഞു. പത്രസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്‌ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വനജ ജയൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി കുമാരൻ എന്നിവർ പങ്കെടുത്തു.

Leave a comment

  • 37
  •  
  •  
  •  
  •  
  •  
  •  
Top