സംസ്കാര സാഹിതി കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി നിയോജകമണ്ഡലം കൺവെൻഷൻ ഡി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ എ സി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘപരിവാർ നടത്തുന്ന സാംസ്‌കാരിക ഫാസിസം നമ്മുടെ രാജ്യത്തിന്റെ മതേതരത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് തത്തംപിള്ളി, ഹരി ഇരിങ്ങാലക്കുട, പഞ്ചായത്ത് മെമ്പർ സി എം ഉണ്ണികൃഷ്‌ണൻ, കെ ശിവരാമൻ നായർ, വിജയൻ ചിറ്റേത്ത് എന്നിവർ സംസാരിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top