ഭൂവനേശ്വരി വിദ്യാനികേതൻ സ്കൂളിൽ ഗുരുപൂർണ്ണിമദിനത്തിൽ ഗുരുപൂജ ആചരിച്ചു

ഇരിങ്ങാലക്കുട : ഭൂവനേശ്വരി വിദ്യാനികേതൻ സ്കൂളിൽ ഗുരുപൂർണ്ണിമദിനത്തിൽ ഗുരുപൂജ ആചരിച്ചു. വിദ്യാലയ സമിതി, മാതൃസമിതി അംഗംങ്ങൾ പങ്കെടുത്തു. വടക്കുംകര ഗവൺമെന്റ് എൽ പി സ്കൂളിൽ റിട്ടയേർഡ് പ്രധാന അദ്ധ്യാപിക പത്മജ ടീച്ചർ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും മാതൃസമിതി, വിദ്യാലയ സമിതി അംഗങ്ങളും ടീച്ചറെ പാദപൂജ ചെയ്ത് ആദരിച്ചു. തുടർന്ന് ടീച്ചർ വിദ്യാർത്ഥികൾക്ക് ഗുരുപൂജ സന്ദേശം നൽകി. ഡോ. പ്രിയ ആയൂർവേദ വിധി പ്രകാരമുള്ള ചീകിത്സാരീതികളേക്കുറിച്ചും അതിന്റെ ഗുണങ്ങളേക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസെടുത്തു .

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top