കടുപ്പശ്ശേരി ജി യു പി സ്കൂളിൽ ജന്തുക്ഷേമ ക്ലബും മുട്ട കോഴി വിതരണവും

തൊമ്മാന : കടുപ്പശ്ശേരി ജി യു പി സ്കൂളിൽ കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജന്തുക്ഷേമ ക്ലബ് ഉദ്‌ഘാടനവും, മുട്ട കോഴി വിതരണം നടന്നു. ഇരിങ്ങാലക്കുട എം എൽ എ കെ.യു. അരുണൻ മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശിതീകരണം വെറ്ററിനറി സർജൻ ഡോ.കെ.വി ഷിബു നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.എ.പ്രകാശൻ, ടി.എസ്.സുരേഷ്, ലാലു വട്ടപറമ്പിൽ. പി.ടി.എ.പ്രസിഡന്റ് വിൻസന്റ് ചാതേലി, സറ്റപ്പ്സ് തെമ്മാനയുടെ ഭാരവാഹികൾ, രക്ഷാകർത്താക്കളും, നാട്ടുകാരും,ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് മരിയ സ്റ്റല്ല സ്വാഗതവും കൃഷ്‌ണ കുമാരി ടീച്ചർ നന്ദിയും പറഞ്ഞു ആശംസിച്ചു.

Leave a comment

  • 35
  •  
  •  
  •  
  •  
  •  
  •  
Top