ഇരിങ്ങാലക്കുടയെ ചുവപ്പണിയിച്ച് സിപിഐ(എം) പ്രകടനം

ഇരിങ്ങാലക്കുട : മൂന്ന്‌ ദിവസത്തെ സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളന സമാപനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുടയെ ചുവപ്പണിയിച്ച് സിപിഐ(എം) പ്രകടനം പ്രവർത്തകർക്ക് ആവേശമായി. ശനിയാഴ്ച വൈകീട്ട് കുട്ടംകുളം പരിസരത്ത്‌ നിന്ന്‌ ചുവപ്പ്‌ വളണ്ടിയര്‍ മാര്‍ച്ചും അതിനു പുറക്കെ മഹാത്മപാര്‍ക്കില്‍ നിന്ന്‌ ആരംഭിച്ച പ്രകടനത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പൂതംകുളം മൈതാനിയിലാണ്‌ പൊതുസമ്മേളനം. കഴിഞ്ഞ ദിവസം സി. പി. ഐ. എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി കെ. സി. പ്രേമരാജനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തിരുന്നു.

ഏരിയ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തിലാണ്‌ 21 അംഗ ഏരിയ കമ്മറ്റിയും തുടര്‍ന്ന്‌ ഏരിയ സെക്രട്ടറിയെയും തിരഞ്ഞെടുത്തത്‌. ഉല്ലാസ്‌ കളക്കാട്ട്‌, കെ. പി. ദിവാകരന്‍ മാസ്റ്റര്‍, കെ. സി. പ്രേമരാജന്‍, വി. എ മനോജ്‌കുമാര്‍, ടി. എസ്‌. സജീവന്‍ മാസ്‌റ്റര്‍, കെ. എ. ഗോപി, അഡ്വ കെ. ആര്‍. വിജയ, കെ. കെ. സുരേഷ്‌ ബാബു, എം. ബി. രാജു മാസ്റ്റര്‍, ടി. ജി. ശങ്കരനാരായണന്‍, എ. വി. അജയന്‍, സി. ഡി. സിജിത്ത്‌, ലത ചന്ദ്രന്‍, ഡോ കെ. പി. ജോര്‍ജ്ജ്‌, ആര്‍. എല്‍. ശ്രീലാല്‍, എന്‍. ബി. പവിത്രന്‍, ടി. എം. മോഹനന്‍, പ്രൊഫ കെ. യു. അരുണന്‍ എം. എല്‍. എ, പി. എ. രാമാനന്ദന്‍, സി. വി. ഷിനു, എന്‍. കെ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ എന്നിവരാണ്‌ ഏരിയ കമ്മറ്റിയംഗങ്ങള്‍.

Leave a comment

Top