ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ കലോത്സവം – നാഷണല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ 

അവിട്ടത്തൂര്‍ : ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ കലോത്സവം സമാപിച്ചപ്പോള്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. എല്‍.പി. വിഭാഗം ജനറലില്‍ ഡി.ബി.ഇ.എം. എല്‍.പി.എസ് ഇരിങ്ങാലക്കുട  ഒന്നാം സ്ഥാനവും എല്‍.എഫ്.സി. എച്ച്.എസ്. ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും നേടി. യു.പി.വിഭാഗം ജനറലില്‍ നാഷണല്‍ എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും ഡോണ്‍ബോസ്കോ എച്ച്.എസ്. ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും  നേടി. എച്ച് .എസ്.വിഭാഗം  ജനറലില്‍  നാഷണല്‍ എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും എല്‍.എഫ്.സി. എച്ച്. എസ്. ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും നേടി. എച്ച്.എസ്.എസ്. വിഭാഗം ജനറലില്‍ നാഷണല്‍ എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും നടവരമ്പ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. സംസ്കൃത കലോത്സവം യു.പി.വിഭാഗത്തില്‍ നാഷണല്‍ എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും എസ്.കെ. എച്ച്.എസ്.എസ്.ആനന്ദപുരം രണ്ടാം സ്ഥാനവും നേടി. എച്ച്.എസ്. വിഭാഗത്തില്‍ നാഷണല്‍ എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും, എസ്.കെ. എച്ച്.എസ്.എസ്. ആനന്ദപുരം രണ്ടാം സ്ഥാനവും നേടി. അറബിക് കലോത്സവം എല്‍.പി. വിഭാഗത്തില്‍  സെന്റ്‌ ആന്റണീസ് എച്ച്. എസ്. എസ്. മൂര്‍ക്കനാട്, സെന്റ്‌. ജോസഫ്സ് എച്ച്.എസ്. എസ്. കരുവന്നൂര്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ജി.യു.പി.എസ്.വെള്ളാങ്ങല്ലൂരിനാണ് രണ്ടാം സ്ഥാനം. യു.പി. വിഭാഗത്തില്‍ ബി.വി.എം.എച്ച്. എസ്.എസ്. കല്‍പറമ്പ് ഒന്നാം സ്ഥാനവും ജി.യു.പി.എസ്. വെള്ളാങ്ങല്ലൂര്‍ രണ്ടാം സ്ഥാനവും നേടി. എച്ച്.എസ്. വിഭാഗത്തില്‍ ബി.വി.എം. എച്ച്.എസ്.എസ്. കല്‍പ്പറമ്പ് ഒന്നാം സ്ഥാനവും സെന്റ്‌ ആന്റണീസ് എച്ച്.എസ്.എസ്. മൂര്‍ക്കനാട് രണ്ടാം സ്ഥാനവും നേടി. കലോത്സസവത്തിന്റെ സമാപന സമ്മേളനം സി.എൻ.ജയദേവൻ എം.പി.ഉദ്ഘാടനം ചെയ്തു. വെള്ളാാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അധ്യക്ഷനായി. ഡി.ഇ.ഒ. ഉഷാറാണി മുഖ്യാതിഥിയായി.
Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top