പൊറത്തിശ്ശേരി മഹാത്മാ സ്കൂളിന് ക്യാഷ് അവാർഡും പ്രശസ്തിപത്രവും

പൊറത്തിശ്ശേരി : നല്ലപാഠം പദ്ധതിയിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തിനു അർഹത നേടിയ പൊറത്തിശ്ശേരി മഹാത്മാ എൽ. പി, യു.പി.സ്കൂളിനുളള 15,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം എം എൽ എ പൊഫ്ര.കെ.യു.അരുണൻ മാസ്റ്റർ സമ്മാനിച്ചു. നല്ലപാഠം ജില്ലാ കോ – ഓർഡിനേറ്റർ എം.എ.ജോൺസൺ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. നല്ലപാഠം സ്കൂൾ കോ – ഓർഡിനേറ്റർ എൻ പി രജനി സ്കൂൾ തല പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇരിങ്ങാലക്കുട പൊതുമരാമത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ വത്സല ശശി , മഹാത്മാ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ . എം. പി.ഭാസ്കരൻ മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട് പി.പി.പ്രസാദ്, എം. പി.ടി.എ. പ്രസിഡണ്ട് സൗമ്യ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക ഇ.ബി. ജീജി സ്വാഗതവും എ.ജി അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top