‘സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളും ഹോമിയോപ്പതിയും’ – ബോധവല്ക്കരണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളും ഹോമിയോപ്പതിയും’ എന്ന വിഷയത്തിൽ ബോധവല്ക്കരണ ശില്പശാല സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റുമായ നളിനി ബാലകൃഷണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആമിന അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ് സംസാരിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ‘സീതാലയം’ പദ്ധതിയിലെ ഡോക്റ്റർമാരായ പാർവ്വതി, ജയ, ദിവ്യ കിഷോർ എന്നിവർ ക്ളാസ്സെടുത്തു. നിസി മുംതാസ് സ്വാഗതവും രമിത സുധീന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top