ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ സ്ഥാപകദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ സ്ഥാപകദിനം ആഘോഷിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്‌ണൻ നായർ ഉദ്‌ഘാടനം നിർവ്വഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോൻ വിദ്യാർത്ഥികൾക്കുള്ള ബിരുദദാനവും, എൻഡോവ്മെന്റ് വിതരണവും നടത്തി. കലാനിലയം സെക്രട്ടറി സതീഷ് വിമലൻ, ഭരണസമിതി അംഗങ്ങളായ കെ നരേന്ദ്രവാര്യർ, എം ശ്രീകുമാർ, വാർഡ് കൗൺസിലർ അമ്പിളി ജയൻ, എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഥകളി പരിചയപ്പെടുത്തുന്നതിനായ് നടത്തിയ ആസ്വാദഹന കളരിയിൽ നളചരിതം 2-ാംദിവസത്തിലെ നളനും ദമയന്തിയും എന്ന ഭാഗവും അവതരിപ്പിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top