മോർച്ചറിക്ക് സഹായവുമായി സന്നദ്ധ സംഘടനകൾ – നഗരസഭ നിലപാടിനെതിരെ പരക്കെ വിമർശനം

ഇരിങ്ങാലക്കുട : നഗരസഭയുടെ അധീനതയിലുള്ള ഗവൺമെന്‍റ് ജനറൽ ആശുപത്രിയുടെ മോർച്ചറിയുടെ അറ്റകുറ്റ പണികൾക്കുള്ള ഫണ്ട് നല്കാമെന്നേറ്റത്തിൽ നിന്ന് നഗരസഭ പിൻവലിഞ്ഞതിനെ തുടർന്ന് ഇവ ഏറ്റെടുത്ത് നടത്താൻ തയ്യാറായി സി പി എം ന്‍റെ നേതൃത്വത്തിലുള്ള പി ആർ ബാലൻ മാസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റും മറ്റൊരു സംഘടനയായ സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്റ്റും മുന്നോട്ടു വന്നു. മൃതശരീരത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന പരാതിയെ തുടർന്ന് മൂന്ന് മാസമായ് അടച്ചിട്ടിരിക്കുകയായിരുന്നു ജനറൽ ആശുപത്രിയിലെ മോർച്ചറി. ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആയതിനാൽ മോർച്ചറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയുന്ന രീതിയിലേക്ക് ഒരു അടിയന്തിര നടപടി വേണമെന്ന് നഗരസഭയിലേക്ക് ഒരു കത്ത് നൽകാനും താലൂക്ക് വികസന സമിതിയിൽ ഒരു തീരുമാനം ഉണ്ടായിരുന്നു.

87000 രൂപ അറ്റകുറ്റ പണികൾക്കായി ചിലവുവരുമെന്നാണ് ഇപ്പോൾ കരുതുന്നത്. മെയ് മാസം 31 തിയ്യതി തന്നെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ( എച്ച് എം സി ) നേതൃത്വത്തിൽ ക്വട്ടേഷൻ നടപടികൾ പൂർത്തിയാക്കി നഗരസഭക്ക് കത്ത് നല്കിയതാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞിരുന്നു. ഇപ്പോൾ നഗരസഭ നിലപാട് മാറ്റിയതിൽ ആശങ്കയുണ്ടെന്നും ഇവർ പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചീട്ടുണ്ടെന്നും ഇവരുടെ സഹായത്താൽ പണി എത്രെയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സൂപ്രണ്ട് വ്യക്തമാക്കി. എച്ച് എം സി ഫണ്ടിൽ 93000 രൂപ ഉണ്ടെങ്കിലും ഇതുവരെ പൂർത്തികരിച്ച മറ്റു പണികൾക്കായി ചെക്ക് നൽകിയതിനാൽ ഈ തുക മോർച്ചറി അറ്റകുറ്റ പണികൾക്ക് ഉപയോഗിക്കാനാകാത്ത സ്ഥിതിയാണുള്ളത്.

ആശുപത്രി വികസന സമിതി വിളിച്ച ക്വട്ടേഷന് വേണ്ടി നഗരസഭയുടെ ഓൺ ഫണ്ട് നൽകാനാവില്ലെന്നും നഗരസഭാ ഇതിനായി പ്രത്യേക ക്വട്ടേഷൻ വിളിച്ചൽ മാത്രമേ തുക നൽകാനാവൂ എന്ന ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു പറഞ്ഞു. ഇതിനായി കുറഞ്ഞത് ഇനി രണ്ടാഴ്ചയെങ്കിലും എടുക്കുമെന്ന് കഴിഞ്ഞ ദിവസം ചെയർപേഴ്സൺ വ്യക്തമാക്കിയിരുന്നു. എന്നാൽ സി പി എം ന്റെ നേതൃത്വത്തിലുള്ള പി ആർ ബാലൻ മാസ്റ്റർ ട്രസ്റ്റ്, മോർച്ചറിയുടെ അറ്റകുറ്റ പണി ഏറ്റെടുത്ത് നടത്തുന്നത് നഗരസഭാ ഭരണം കയ്യാളുന്ന കോൺഗ്രസ്സിന് രാഷ്ട്രീയമായ ക്ഷീണമുണ്ടാകും

Leave a comment

332total visits,2visits today

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top