കൂടൽമാണിക്യ ക്ഷേത്രനടക്ക് മുന്നിൽ വർഷങ്ങളായുള്ള റോഡിലെ വെള്ളക്കെട്ട് ഇത്തവണയും തുടരുന്നു

ഇരിങ്ങാലക്കുട : നാലമ്പല തീർത്ഥാടനക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ കൂടൽമാണിക്യ ക്ഷേത്രനടക്ക് മുന്നിൽ വർഷങ്ങളായുള്ള റോഡിലെ വെള്ളക്കെട്ട് ഇത്തവണയും തുടരുന്നു. എല്ലാ തവണയും നഗരസഭയും, പൊതുമരാമത്ത് വകുപ്പും ദേവസ്വം അധികൃതരും പരസ്പരം വെള്ളക്കെട്ടിനുത്തരവാദികൾ ആരെന്ന് പഴിചാരുകയല്ലാതെ ശാശ്വത പരിഹാരം ഇതുവരെ ആയിട്ടില്ല.

എം ജി റോഡിലെ പാർക്കിംഗ് ഏരിയായിൽ നിന്ന് ഭക്തജനങ്ങൾ റോഡിൻറെ വെള്ളക്കെട്ടുള്ള ഭാഗത്തു കൂടെയാണ് നടന്നു വരേണ്ടത്. ദർശനകാലത്ത് ക്ഷേത്രത്തിൽ തിരക്ക് കൂടുന്ന സമയങ്ങളിൽ വരി പുറത്തോട്ട് നീളുന്നത് ഇതുവഴിതന്നെ. വർഷങ്ങൾക്ക് മുൻപ് റോഡ് വീതികൂട്ടി മെക്കാർഡം ടാറിങ് ചെയ്തതോടു കൂടിയാണ് കാനയില്ലാതായതും വെള്ളക്കെട്ട് രൂപപ്പെട്ടതും ഇവിടെ റോഡിനടിയിലൂടെ വെള്ളമൊഴുകി പോകുവാനുള്ള സൗകര്യമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.

Leave a comment

1072total visits,30visits today

  • 27
  •  
  •  
  •  
  •  
  •  
  •  
  •  
Top