അശാസ്ത്രീയ നിർമാണം : സ്ലാബില്ലാത്ത കാനയിൽ സ്കൂട്ടർ വീണ് യുവാവിന് ജീവൻ നഷ്ട്ടമായി

അവിട്ടത്തൂർ : അവിട്ടത്തൂർ സ്കൂൾ ഇറക്കത്തിലെ വളവിൽ ബുധനാഴ്ച പുലർച്ചെ സ്കൂട്ടറും യുവാവിനെയും റോഡ് അരികിലെ സ്ലാബില്ലാത്ത കാനയിൽ  മരിച്ച നിലയിൽ കണ്ടെത്തി. പാതിരാത്രി വലിയ ശബ്ദം കേട്ട് പരിസരവാസികൾ പുറത്തു ഇറങ്ങി നോക്കിയെങ്കിലും ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ല. പക്ഷെ ഈ സമയം അപകടത്തിൽ പെട്ട കടുപ്പശ്ശേരി സ്വദേശി കോങ്കോത്ത് ജെറിൻ ജോൺ (29 )സഞ്ചരിച്ച സ്കൂട്ടർ സഹിതം പുല്ലും വെള്ളവും നിറഞ്ഞു കിടന്നിരുന്ന കാനക്കുള്ളിൽ അകപ്പെട്ടു കിടക്കുകയായിരുന്നു. പുലർച്ചെ 4 മണിക്കാണ് ഈ വഴിക്ക് പോയവർ ദാരുണ കാഴ്ച കണ്ടത്. ജെറിൻ വിദേശത്തുനിന്നും അവധിക്കു വന്നിട്ട് 4 ദിവസമേ ആയിരുന്നുള്ളു.

മാസങ്ങൾക്കു മുൻപും സമാന രീതിയിൽ ഈ വളവിലെ കാനയിൽ ബൈക്ക് വീണു യുവാവിന് പരിക്ക് പറ്റിയിരുന്നു. എതിർദിശയിൽ നിന്നും വാഹനങ്ങൾ വരുമ്പോൾ റോഡരികിലേക്ക് ചേർന്ന് പോകുമ്പോളാണ് അപകടങ്ങൾ സംഭവിക്കുന്നത്. അധികൃതരുടെ മുന്നിൽ നാട്ടുകാർ അപകടസ്ഥിതി പലപ്പോളായി ചൂണ്ടികാട്ടിയെങ്കിലും അനങ്ങാപ്പാറനയമാണ് സ്വീകരിച്ചിരുന്നത്. ഇത് മൂലം വിലപ്പെട്ട ഒരു ജീവൻ കൂടി ഇവിടെ ഹോമിക്കപെട്ടു. ആളൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ

Leave a comment

2624total visits,1visits today

  • 25
  •  
  •  
  •  
  •  
  •  
  •  
  •  
Top