എൻ എഫ് പി ഇയുടെ നേതൃത്വത്തിൽ കൂട്ടഉപവാസം

ഇരിങ്ങാലക്കുട : എൻ എഫ് പി ഇ ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തിൽ സി എസ് ഐ സംബന്ധിച്ച എല്ലാ പ്രശ്‍നങ്ങൾക്കും പരിഹാരം കാണുക, അഖിലേന്ത്യ പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ടോഫീസിനു മുന്നിൽ കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ട് കൂട്ടഉപവാസം നടത്തി. ഓൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർ എം എസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി എ മോഹനൻ മാസ്റ്റർ ഉദ്‌ഘാടനം നിർവ്വഹിച്ചു. എൻ എഫ് പി ഇ പി 3 ഡിവിഷണൽ സെക്രട്ടറി ജ്യോതിഷ് ദേവൻ, എം പി കെ ബി വൈ ഏജൻറ് ലളിത, എൻ എഫ് പി ഇ, ജി ഡി എസ് സെക്രട്ടറി പി പി മോഹൻദാസ് എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. പി 3 അസിസ്റ്റന്റ് സെക്രട്ടറി ശബരീഷ് സി വി സ്വാഗതവും എൻ എഫ് പി ഇ പി 4 സെക്രട്ടറി പി ഡി ഷാജു നന്ദിയും പറഞ്ഞു.

Leave a comment

144total visits,1visits today

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top