സ്കൂൾ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകി

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ മഹാത്മാ എൽ. പി, യു. പി. സ്കൂളിൽ 10 വയസ്സുള്ള കുട്ടികൾക്കായുളള ടി.ടി.വാക്സിനേഷൻ പ്രതിരോധ കുത്തിവെപ്പ് മെഡിക്കൽ ഓഫീസർ ഡോ.കെ.ബി.ബിനുവിന്‍റെ സാന്നിധ്യത്തിൽ നടന്നു. അതോടൊപ്പം വ്യക്തി ശുചിത്വത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ്സും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി.അനിത , എം.അനിൽകുമാർ, ജെ.പി.എച്ച്. എൻ എ.വി.ബീന , രോഷിത കീർത്തി, ബി.സരിത എന്നിവർ നേതൃത്വം നൽകി.

Leave a comment

257total visits,1visits today

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top