നങ്ങ്യാര്‍കൂത്ത് മഹോത്സവം : ധേനുക പ്രലംബവധം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നങ്ങ്യാര്‍കൂത്ത് മഹോത്സവത്തില്‍ ധേനുക പ്രലംബവധം അരങ്ങേറി. മാധവനാട്യഭൂമിയില്‍ മാര്‍ഗ്ഗി ഉഷാരത്‌നം ശ്രീകൃഷ്ണചരിതത്തിലെ 101 മുതല്‍ 112 വരെയുള്ള ശ്ലോകങ്ങളാണ് അവതരിപ്പിച്ചത്. താലവനത്തില്‍ ഗോപന്‍മാര്‍ക്ക് നേരെ ധേനുകന്‍ എന്ന രാക്ഷസനെ ബലരാമനും മറ്റുള്ളവരെ ശ്രീകൃഷ്ണനും വധിക്കുന്നതാണ് കഥാഭാഗം. തുടര്‍ന്ന് കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതി ദേവിയുടെ രൂപം മണലുകൊണ്ടുണ്ടാക്കി തപസ്സ് ചെയ്യുന്ന ഗോപികമാര്‍ നഗ്നരായി നദിയിലിറങ്ങി സ്‌നാനം ചെയ്യുമ്പോള്‍ കൃഷ്ണന്‍ വസ്ത്രാപഹരണം നടത്തുന്നതും തുടര്‍ന്ന് വസ്ത്രങ്ങള്‍ ഗോപികമാര്‍ക്ക് കൊടുക്കുന്നതുമായ ഗോപസ്ത്രീ വസ്ത്രാപഹരണം എന്ന ഭാഗവുമാണ് വിസ്തരിച്ചഭിനയിച്ചത്. കലാമണ്ഡലം അച്യുതാനന്ദന്‍, സജികുമാര്‍, ശരത് നാരായണന്‍ എന്നിവര്‍ മിഴാവില്‍ പശ്ചാത്തലമേളമൊരുക്കി

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top