വിദ്യാഭ്യാസ പുരസ്കാരവും പഠനോപകരണ വിതരണവും നടത്തി

ഇരിങ്ങാലക്കുട : പ്രിയദർശിനി സാംസ്‌കാരിക വേദിയുടെ 2018 ലെ 7 -ാ മത് വിദ്യാഭ്യാസ പുരസ്‌ക്കാരവും പഠനോപകരണ വിതരണവും നടത്തി. സാംസ്‌കാരിക വേദി പ്രസിഡന്റ് പി കെ ഭാസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡി സി സി വൈസ് പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്‌ഘാടനം ചെയ്ത് ട്രോഫികൾ വിതരണം നിർവ്വഹിച്ചു. കെ പി സി സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജെയിംസ് ചിറ്റിലപ്പിള്ളി മാസ്റ്റർ പഠനോപകാരണങ്ങളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു. ബിബിൻ തുടിയത്ത്, കെ ജെ പ്രിൻസ്, സുരേഷ് പടിയൂർ, എം വി വിദ്യാധരൻ, തിലകൻ കാട്ടൂർ, ബെന്നറ്റ് തൗണ്ടശ്ശേരി, എം എ ശശി, അജിത കെ സി, സുകുമാരൻ കാളത്ത്, പി എ ബാലകൃഷ്‌ണൻ, കെ എൻ രമണി, ലളിത കുമാരൻ എന്നിവർ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് അജോ ജോൺ സ്വാഗതവും എൻ എം രവി നന്ദിയും പറഞ്ഞു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top