ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ് സ്ഥാനാരോഹണം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ നോമിനി ജോസ് ചാക്കോ ഉദ്‌ഘാടനം ചെയ്തു. ടി എസ് സുരേഷ് (പ്രസിഡണ്ട് ), ടി പി സെബാസ്റ്റ്യൻ (സെക്രട്ടറി ), ഫ്രാൻസിസ് കോക്കാട്ട് (ട്രഷറർ ) എന്നിവർ ചുമതലയേറ്റു. പ്ലസ് ടൂ പരീക്ഷയിൽ 98 % മാർക്ക് നേടിയ വിദ്യാർത്ഥിയെ നാല് വർഷത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ മുഴുവൻ തുകയും ഏറ്റെടുത്തു കൊണ്ട് ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുട സെൻട്രൽ ക്ലബ് തുടക്കം കുറിച്ചു.

ഹരിതവൽക്കരണം, ശുദ്ധജല വിതരണം, ബോധവൽക്കരണ സെമിനാറുകൾ, സ്മാർട്ട് ക്ലാസ് നിർമ്മാണം, ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ,മെഡിക്കൽ ക്യാമ്പുകൾ, ബ്ലഡ് ഡൊണേഷൻ എന്നിവയ്ക്കാണ് ഈ വർഷം റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെൻട്രൽ ഊന്നൽ നല്കുന്നത്.

ക്ലബ് ബുള്ളറ്റിൻ പി ടി ജോർജിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് ടി ആർ എഫ് വൈസ്‌ചെയർ ജോഷി ചാക്കോ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ഗവർണർ മേജർ ജനറൽ വിവേകാനന്ദൻ, ജി. ജി ആർ ഡി ഫ്രാൻസിസ്, രാജേഷ് മേനോൻ, അഡ്വ. രമേശ് കൂട്ടാല, ഷാജു ജോർജ്, ഹരികുമാർ, എം കെ മോഹനൻ, ടി.ജെ പ്രിൻസ് എന്നിവർ സംസാരിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top