സെന്‍റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ്സ് സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ്സും കൊറ്റനല്ലൂർ പ്രകൃതി ജീവനം ആയുർവേദ നാച്ച്വറൽ ഹോസ്പിറ്റലുമായ് സഹകരിച്ച് സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.. ക്യാമ്പിന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ചു.സൗജന്യ മരുന്ന് കിറ്റും കർക്കിടക കഞ്ഞി വിതരണവും സൗജന്യ മരുന്നുകളുടെ വിതരണവും നടത്തി. ക്യാമ്പ് ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, പ്രസിഡന്‍റ് ബാബു ചേലക്കാട്ടു പറമ്പിൽ, വർഗ്ഗിസ് ജോൺ തെക്കിനിയത്ത്, ജോസഫ് ആലേങ്ങാടൻ, ജോയ് എപ്പറമ്പൻ, എന്നിവർ നേതൃത്വം നൽകി. പ്രകൃതി ജീവനം ആയുർവേദ ഹോസ്പിറ്റലിലെ ഡോ. ശ്രീകുമാരൻ തമ്പി ആശംസകൾ അർപ്പിച്ചു.

Leave a comment

251total visits,1visits today

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top