അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള പാചകവാതക സൗജന്യ വിതരണം ഏജൻസികൾ അട്ടിമറിക്കുന്നു – നടപടി വേണമെന്ന് താലൂക്ക് വികസന സമതി

ഇരിങ്ങാലക്കുട : ജില്ലയില്‍ ജൂലായ് ഒന്നു മുതല്‍ പാചക വാതക ഉപഭോക്താക്കള്‍ക്ക് 5 കിലോമീറ്റര്‍ പരിധിയിലുള്ള പാചകവാതക ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന സിലിണ്ടറുകള്‍ക്ക് സൗജന്യ വിതരണ സേവനം (ഫ്രീ ഡെലിവറി സര്‍വ്വീസ്) നല്‍കാന്‍ ജില്ലാ കളക്ടറ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാചകവാതക ഓപ്പണ്‍ഫോറത്തിന്റെ തീരുമാനം പല ഏജൻസികളും അട്ടിമറിക്കുന്നു.

പാചക വാതക ഏജൻസി ഓഫീസിൽ നിന്നല്ല ഗ്യാസ് ഗോഡൗണിൽ നിന്നുള്ള ദൂരത്തിന്റെ കണക്കു പറഞ്ഞാണ് പുതിയ തട്ടിപ്പെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ ജനപ്രതിനിധികൾ പരാതിപ്പെട്ടു. അഞ്ച് കിലോമീറ്റര്‍ പരിധി കണക്കാക്കുന്നത് ഏജന്‍സി ഓഫിസിസിൽ നിന്നു തന്നെയെന്ന് സപ്ലൈ ഓഫീസർ മറുപടി പറഞ്ഞു. മറ്റുതരത്തിൽ ഉണ്ടായാൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാചകവാതക സിലിണ്ടറിന് അമിത തുക നല്‍കുന്നുവെന്നുള്ള പൊതുജനങ്ങളുടെ പരാതിയില്‍ ബില്ലിലിള്ള നിശ്ചിത തുക നല്‍കിയാല്‍ മതിയെന്നും അമിത തുക ഈടാക്കുന്ന ഏജന്‍സികളെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ടു നല്‍കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും യോഗത്തിൽ മറുപടി നൽകി . വ്യക്തമാകാത്ത ബില്ലുകള്‍ക്ക് ഉപഭോക്താവ് പണം നല്‍കേണ്ടതില്ല.

ജില്ലയിലെ വിവിധ പാചക വാതക ഏജന്‍സികളുടെ സേവനങ്ങള്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ക്കും ബന്ധപ്പെടാനുള്ള നമ്പറുകള്‍ : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ : 9447498248 എച്ച്.പി.സി : 9633777817 ഭാരത്ഗ്യാസ് : 9544434466 എല്ലാ പാചകവാതക സേവനങ്ങള്‍ക്കുമുള്ള പൊതുവായ ടോള്‍ ഫ്രീ നമ്പര്‍ : 1800 233 555

Leave a comment

  • 30
  •  
  •  
  •  
  •  
  •  
  •  
  •  
Top